02September 2024
ഹോം കെയർ പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് നെന്മാറ അവൈറ്റിസ് ആശുപത്രി
പാലക്കാട് ജില്ലയിലെ ആദ്യ NABH അംഗീകാരം നേടിയ നെന്മാറ അവൈറ്റിസ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലിൽ ഹോം കെയർ പദ്ധതി ആരംഭിച്ചു. ഹോം കെയർ പദ്ധതിയുടെ ഉദ്ഘാടനം ശ്രീ.K ബാബു MLA നിർവഹിച്ചു. അവൈറ്റിസ് CEO ശ്രീ. ദീപക് നായർ, COO ശ്രീ. അജേഷ് കുണ്ടൂർ, ഫാമിലി ഫിസിഷ്യൻ Dr. പ്രവീഷ് ബി, മാർക്കറ്റിംഗ് മാനേജർ ശ്രീ. സമീൻ , പബ്ലിക് റിലേഷൻ മാനേജർ ശ്രീ. ഭരത് കുമാർ, നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി. അന്നമ്മ, എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.
ആശുപത്രിയിലെത്തി ചികിത്സ തേടാൻ ബുദ്ധിമുട്ടുള്ളവർക്കും കിടപ്പു രോഗികൾക്കും വീടുകളിൽ ചെന്ന് ഡോക്ടർ കൺസൾട്ടേഷൻ, നഴ്സിംഗ് സേവനം, ലബോറട്ടറി പരിശോധനയ്ക്കുള്ള സാമ്പിളുകൾ, ഇ സി ജി, ഓക്സിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ഗൃഹാന്തരീക്ഷത്തിൽ തന്നെ ഉറപ്പുവരുത്തുന്ന പദ്ധതിയാണിത് ഹോംകെയർ. വിട്ടുമാറാത്ത രോഗങ്ങൾ മൂലം ദുരിതം അനുഭവിക്കുന്നവർക്ക് മികച്ച സാന്ത്വന ചികിത്സ ഉറപ്പുവരുത്തുന്നതിനായി ജെറിയാട്രിക്സ് കെയറിൽ പ്രാവിണ്യം നേടിയ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സേവനം ഈ പദ്ധതിയിലൂടെ ലഭിക്കും