10December 2022

ലഹരിക്കെതിരേ ഗോൾ ചലഞ്ചുമായി നെമ്മാറ അവൈറ്റിസ് ആശുപത്രി

പാലക്കാട്: ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും ജനമൈത്രി പോലീസും സംയുക്തമായി ഗോൾ ചലഞ്ച് സംഘടിപ്പിച്ചു.

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് നർകോട്ടിക് സെൽ ഡിവൈ.എസ്.പി. എം. അനിൽകുമാർ ഗോൾ അടിച്ചു ഉദ്ഘാടനം ചെയ്തു. അവൈറ്റിസ് ആശുപത്രി സി.ഒ.ഒ അജേഷ് കൊണ്ടൂർ അധ്യക്ഷത വഹിച്ചു. സ്റ്റേഡിയം ബസ് സ്റ്റാൻഡ്, കെ. എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ്, കോട്ടമൈതാനം, ആലത്തൂർ എന്നിവടങ്ങിൽ നൂറുകണക്കിന് ആളുകൾ ഗോളടിച്ച് ചലഞ്ചിന്റെ ഭാഗ മായി. ലഹരി വിരുദ്ധ സന്ദേശ ഗോൾ ചലഞ്ച് ഇന്ന് വടക്കഞ്ചേരി, തത്തമംഗലം, കൊല്ലങ്കോട്, നെന്മാറ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പര്യടനം നടത്തി.

Search...