05May 2023

ചികിത്സ വീട്ടിൽ; ഹോം കെയറുമായി അവൈറ്റിസ് പാലക്കാട് ടൗൺ ആശുപത്രി

പാലക്കാട് : രോഗിയുടെ വീട്ടിലെത്തി ചികിത്സ നിർദ്ദേശിക്കുന്ന “ഹോം കെയർ” പദ്ധതിക്ക് പാലക്കാട് അവൈറ്റിസ് ആശുപത്രിയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം എൽ എ നിർവഹിച്ചു. അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സി ഇ ഒ ദീപക് നായർ അധ്യക്ഷത വഹിച്ചു.

നേരിട്ട് ആശുപത്രിയിലെത്തി ചികിത്സ നേടാൻ സാധിക്കാത്ത രോഗികളെയും കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് “ഹോം കെയർ” പദ്ധതിയെന്നു ദീപക് നായർ പറഞ്ഞു. ലബോറട്ടറി പരിശോധനക്കുള്ള സാമ്പിളുകൾ വീടുകളിലെത്തി ശേഖരിക്കുക, ഇ.സി.ജി, ഓകിസിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ആവശ്യമായവർക്ക് അതുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിന്റെ സേവനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിനായി ഹോം കെയറിലേക്കു ബന്ധപ്പെടാം. പരിശോധനകളും ചികിത്സയും വീടിന്റെ അന്തരീക്ഷത്തിൽ ലഭിക്കുന്നത്

രോഗിക്ക് വളരെയധികം ഗുണം ചെയ്യുമെന്നതാണ് ഈ ഹോം കെയർ പദ്ധതിയുടെ പ്രത്യേകതയെന്ന് അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സി ഒ ഒ അജേഷ് കുണ്ടൂർ പറഞ്ഞു. 


Search...