12January 2023
അവൈറ്റിസ് മിത്ര കാർഡ് വിതരണം നടത്തി
നെന്മാറ: അവൈറ്റിസ് ആശുപത്രി മേലാർകോട് പഞ്ചായത്ത് നിവാസികൾക്കായി നൽകുന്ന മിത്ര പ്രിവിലേജ് കാർഡിന്റെ വിതരണോദ്ഘാടനം കെ.ഡി.പ്രസേനൻ എം.എൽ.എ നിർവഹിച്ചു. ആശുപത്രി സി.ഇ.ഒ ദീപക് നായർ അദ്ധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, വൈസ് പ്രസിഡന്റ് മൻസൂർ അലി, ആശുപത്രി സി.ഒ.ഒ അജേഷ് കുണ്ടൂർ, മാർക്കറ്റിംഗ് മാനേജർ അരുൺ ജോൺസൺ പ്രസംഗിച്ചു.