അഞ്ചു മണിക്കൂർ ശസ്ത്രക്രിയ ; 13 കിലോഗ്രാമുള്ള മുഴ നീക്കം ചെയ്തു
62 കാരിയുടെ വയറ്റിൽ നിന്നും 13 കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു
ഏറെ നാളായി തുടരുന്ന വയറുവേദനയും അസ്വസ്ഥതകളും കാരണം അവൈറ്റീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് നെന്മാറയിൽ ചികിത്സ തേടിയ പാലക്കാട് കണ്ണാടി സ്വദേശിനിയായ 62 കാരിയുടെ വയറ്റിൽ നിന്നുമാണ് മുഴ നീക്കം ചെയ്തത് . സിടി സ്കാനിങ്ങിലൂടെ വയറ്റിൽ മുഴയുണ്ടെന്ന് കണ്ടെത്തുകയും അതുകൊണ്ടുതന്നെ എത്രയും വേഗം ശസ്ത്രക്രിയയ്ക്ക് വിധേയയാകണമെന്ന് രോഗിയോട് ഗ്യാസ്ട്രോ സർജൻ ഡോക്ടർ പീതാംബരൻ നിർദ്ദേശിച്ചു. 5 മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് 13 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം സർജൻ ഡോക്ടർ പീതാംബരൻ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകി. യൂറോളജി വിഭാഗ ഡോക്ടർ നാരായണമൂർത്തി, അനസ്തേഷ്യയോളജി വിഭാഗ ഡോക്ടർ കാർത്തിക എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. ശസ്ത്രക്രിയൊടുവിൽ ഒരാഴ്ചത്തെ വിശ്രമത്തിനു ശേഷം രോഗി സുഖം പ്രാപിച്ചു വീട്ടിലേക്ക് മടങ്ങി.