ഇന്ത്യയിൽ എല്ലാവർഷവും സെപ്റ്റംബർ മാസം ദേശീയ പോഷക മാസമായി ആചരിച്ചു വരുന്നു.
ഇന്ത്യയിൽ എല്ലാവർഷവും സെപ്റ്റംബർ മാസം ദേശീയ പോഷക മാസമായി ആചരിച്ചു വരുന്നു. അതിന്റെ ഭാഗമായി അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ന്യൂട്രിഷൻ ആൻഡ് ഡ്ഡയറ്ററ്റിക്സ് ഡിപ്പാർട്മെന്റ് ന്യൂട്രിഷൻ എഡ്യൂക്കേഷൻ എക്സ്പോ 29.09.2023ന് സംഘടിപ്പിച്ചു. ഒരു മനുഷ്യായുസിലെ വിവിധ ഘട്ടങ്ങളും അതിനാവശ്യമായപോഷകങ്ങളും, വിവിധ തരത്തിലുള്ള ജീവിത ശൈലി രോഗങ്ങളും അതിനനുസരിച്ച ഭക്ഷണ ക്രമങ്ങളും ഇവിടെ പ്രദർശിപ്പിച്ചിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം സിഇഒ ദീപക് നായർ നിർവഹിച്ചു.
അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ സി ഒ ഒ അജേഷ് കുണ്ടൂർ, മെഡിക്കൽ സുപ്രൻഡന്റ് സുരേഷ് ഗോപാലൻ, ചീഫ് ഡയറ്റീഷ്യൻ ശശികല എന്നിവരും അധ്യക്ഷത വഹിച്ചു. വിവിധ സ്കൂൾ കോളേജ് വിദ്യാർഥികളും അധ്യാപകരും മറ്റു മേഖലകളിൽ പ്രവർത്തിക്കുന്നവരും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.